---
title: " ശൗചാലയ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു."
english_title: "The construction work of the toilet block has started."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/97531/The-construction-work-of-the-toilet-block-has -started."
published_at: "2023-02-16T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee42b785406_manathavdy.jpg"
keywords: []
---

#  ശൗചാലയ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു.

> **Lead Summary:** **മാനന്തവാടി:** മാനന്തവാടി എല്‍.എഫ് യു.പി സ്‌ക്കൂള്‍ മാനേജ്‌മെന്റ് സൗജന്യമായി നല്‍കിയ സ്ഥലത്ത് നഗരസഭ നിര്‍മ്മിക്കുന്ന ശൗചാലയ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. 60 ലക്ഷം രൂപ ചിലവഴിച്ചാണ് ശൗചാലയം നിര്‍മ്മിക്കുന്നത്. സൗകര്യമുള്ള പൊതു ശൗചാലയം ഇല്ലാത്ത സാഹചര്യത്തില്‍ ഇത് ഏറെ ഗുണകരമാകുമെന്നുറപ്പാണ്.

## Article Content

**മാനന്തവാടി:** മാനന്തവാടി എല്‍.എഫ് യു.പി സ്‌ക്കൂള്‍ മാനേജ്‌മെന്റ് സൗജന്യമായി നല്‍കിയ സ്ഥലത്ത് നഗരസഭ നിര്‍മ്മിക്കുന്ന ശൗചാലയ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. 60 ലക്ഷം രൂപ ചിലവഴിച്ചാണ് ശൗചാലയം നിര്‍മ്മിക്കുന്നത്. സൗകര്യമുള്ള പൊതു ശൗചാലയം ഇല്ലാത്ത സാഹചര്യത്തില്‍ ഇത് ഏറെ ഗുണകരമാകുമെന്നുറപ്പാണ്.

റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗാന്ധി പാര്‍ക്കിലെ ശൗചാലയം അടഞ്ഞ് കിടക്കുന്നത് ഏറെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. എല്‍.എഫ്.യു.പി.സ്‌ക്കൂള്‍ മാനേജ്‌മെന്റായ അപ്പസ്‌തോലിക്  കാര്‍മ്മല്‍ സഭ സൗജന്യമായി 15 സെന്റ് സ്ഥലമാണ് നഗരസഭയ്ക്ക് വിട്ട് നല്‍കിയത്. ഇവിടെയാണ് 60 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ ശൗചാലയം നിര്‍മ്മിക്കാനുള്ള നടപടികളും ആരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/97531/The-construction-work-of-the-toilet-block-has -started.)